Thursday, November 26, 2009



കട്ടുറുമ്പുകള്‍

അവള്‍ ..
ചിതലെടുത്ത മച്ചില്‍
മിഴികള്‍ കൊരുത്ത്
തണുത്ത ശരീരവും
മരവിച്ച മനസ്സുമായി
സ്നിഗ്ദമാകാത്ത
നിമ്നോന്നതങ്ങളില്‍
കാമം കരഞ്ഞു തീര്‍ക്കാന്‍
നിനക്ക് വഴിയൊരുക്കി,
കനത്ത നിശ്വാസങ്ങളില്‍
നെടുവീര്‍പ്പായോടുങ്ങുമ്പോള്‍

നീ....
ബലിത്തറയില്‍
തലയറുത്തിട്ട
കോഴിപ്പൂവന്റെ
ചോരയില്‍ പുതഞ്ഞ
അവസാന തുടിപ്പ് മാത്രം,
പിന്നെ,,,മൗനം
പരക്കുന്ന മൂകത..... !
ഓര്‍ക്കുക .......
പ്രണയത്തിന്‍റെ
അര്‍ദ്ധ ചാലക
പിരിവുകളിലെവിടെയോ
നിന്‍റെ പ്രസരണം
നിലച്ചിരിക്കുന്നു,,,

ഇനിയവള്‍ ഉറക്കമില്ലാത്ത
കണ്ണുകള്‍ ഇറുകെയടച്ചു
അടക്കമില്ലാത്ത മനസ്സിനെ
അലസ്സമായ് മേയാന്‍ വിടുമ്പോള്‍ ,
കേള്‍ക്കാന്‍ കൊതിച്ച സ്വരമായി,
സ്നേഹത്തിന്റെ തണലായി,
പ്രണയത്തിന്റെ കരുതലായി
ത്രസിപ്പിക്കുന്ന യൗവനമായി,
നിന്നോടുള്ള പ്രണയത്തിന്റെ
അവസാന തരിയും
കവര്‍ന്നെടുത്ത്
ഞങ്ങള്‍ കട്ടുറുമ്പുകള്‍
അവളുടെ മനസ്സിന്റെ
മടിത്തട്ടില്‍ കൂടുകൂട്ടും....

No comments:

Post a Comment