Saturday, September 11, 2010

എന്‍റെ പ്രണയം




























ആദ്യം


കൊല്ലപ്പരീക്ഷയെഴുതാന്‍
അലൂമിനിയപ്പെട്ടിയില്‍
നിധിപോലെ കാത്തുവച്ച
ഈര്‍ക്കിലി പെന്‍സിലോളം
നിന്നെയെനിക്കിഷടമായിരുന്നു

ഗോട്ടി ചത്വരത്തില്‍ നിന്ന്‍
ഓട്ടിയും, അടുപ്പയുമറിയാതെ
ഗോട്ടിയെ റാഞ്ചിപ്പറക്കുന്ന
എന്‍റെ വെള്ളപ്പളുങ്കു വക്കനോളം
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു

പിന്നെ

കെമിസ്ട്രി ലാബിനു പിന്നിലെ
വാകമര ചോട്ടില്‍
ഒരു കൂട പൂക്കളുമായി
കാത്തിരുന്ന നെരൂഷയെ
ഞാന്‍ നിരാശയാക്കി

ഇന്നലെ

വിരസതയുടെ മാറാല കനത്ത
നിരാശയുടെ മണല്‍പരപ്പില്‍
ചാരെയൊരു മരുപ്പച്ചയുടെ
സ്വാന്തനമായി നീയുണ്ടായിരുന്നു

ഇന്ന്

ആരോരുമറിയാതെന്‍
ഇടനെഞ്ചിലുറങ്ങുന്ന
ഒരു കൊച്ചു മൌനമായ്
നീ മാറിയെങ്കില്‍.....

നാളെ

രാത്രിയുടെ
മൂകതയില്‍
ഓര്‍മ്മകള്‍ പൂക്കുമ്പോള്‍
ഹൃദയഭിത്തിയില്‍ നീറുന്ന
നൊമ്പരമായി നീ ....