Saturday, August 29, 2009


ആഫ്രിക്കയിൽ നിന്ന് കേരളത്തില്‍ ഫുട്ബോള്‍ കളിക്കാനെത്തി, പക്ഷാഘാതം സംഭവിച്ച് നിശ്ചലമായ ശരീരവും മരവിച്ച മനസ്സുമായി സ്വന്തം രാജ്യത്തേക്ക് തിരികെ പോകേണ്ടി വന്ന "ആദിബെ" എന്ന കാല്പ്ന്തു കളിക്കാരന് സമര്പ്പണം.


ആദിബെ....

നീ വരിക !...
സാരഥിയാവുക
ഏറനാടന്‍ മണ്ണില്‍
മാമാങ്കപ്പെരുമയുടെ
പോര്‍വിളിയുണരുമ്പോള്‍
സഹജന്‍റെ കരംഗ്രഹിച്ച്
നെറുകയില്‍ ചുംബിച്ച്
നമ്മള്‍ കളിക്കും, 

നമ്മള്‍ ജയിക്കുമെന്ന്
വിരിഞ്ഞമാറില്‍ കൈ തൊട്ട്
കണ്ണുകള്‍ കൊണ്ട് ശപഥം ചെയ്യുക.

പെരുമ്പറയിലറയുന്ന
താളത്തിനൊത്ത്
പന്തടക്കത്തിന്‍റെ,
മസില്പ്പെരുക്കത്തിന്‍റെ,
ആറാംകെട്ടുകള്‍പിടപ്പിച്ച്
ഗ്യാലറിയൊന്നായ് ആട്ടിയുലച്ച്
ഏറനാട്ടിലെ മൈതാനപ്പെരുമയെ
പുളകമണിയിച്ച് ഗോള്‍മഴപെയ്യിക്കുക.

ഒടുവിൽ...


പൊട്ടിയടരുന്ന പെരുമഴയില്‍
മൈതാനത്തിനു നടുവിലേകനായ്
ഒരു കാല്‍ പന്തിലുറപ്പിച്ച്
തോളുയര്ത്തി,നെഞ്ച് വിരിച്ച്,
കാലുകളില്‍ കൌശലംകൊരുത്ത
കാല്പന്തിന്റെ കുലപതിയായ്‌
ഇനിയും നീ വാണളുരുക.