Tuesday, March 9, 2010

കടലാസു വഞ്ചി ..










പെയ്തൊഴിഞ്ഞ
വേനല്‍ മഴയിലേക്ക്‌
മഴവില്ല് കൊരുത്ത്
സൂര്യനുദിച്ചപ്പോള്‍
തെക്കേ തൊടിയിലെ
നീര്‍ചാലിന്നരികില്‍
ഞാനവള്‍ക്കായൊരു
കളിവഞ്ചിയുണ്ടാക്കി....

സ്വപ്‌നങ്ങള്‍
ഞൊറിയിട്ട ജീവിതനൗകയെ
കരിവളയിട്ട മൈലാഞ്ചി
കൈകളാല്‍ നീരണിയിച്ച്
മനസ്സില്‍ കുളിരണിഞ്ഞു
കോരിത്തരിച്ചവള്‍ നിന്നു....

ഇലച്ചാര്‍ത്തിലൂടുതിര്‍ന്ന
മഴമുത്തുകളില്‍കുതിര്‍ന്ന്
ഓളങ്ങളില്‍ചാഞ്ചാടി
നീര്‍പോളകള്‍തൊടാതെ
ഒരായിരം കാമനകളുമായി
നൗക,ദൂരെക്കൊഴുകിയപ്പോള്‍
കരയില്‍ ഓര്‍മകളും
അവളും തനിച്ചായി...



ഷിഹാബ് ഇബ്രാഹിം

No comments:

Post a Comment