Sunday, October 13, 2013

 
 

"സര്ദാ്ര്‍ വല്ലഭായ്‌ പട്ടേലിന്റെ ഭീമകായ ഉരുക്ക് പ്രതിമ പണിതീര്ക്കാന്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ഒരു തുണ്ട് ലോഹം ശേഖരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാത അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു കൊണ്ട് നരേന്ദ്രമോഡി"

 

ചേര്ത്ത് വായിക്കുക...


 ഒരു തുണ്ട് ലോഹം


 ആര്‍ത്ത നാദങ്ങളുടെ
 അലയൊലികളില്‍
 സ്വന്ത ബന്ധങ്ങളുടെ
 കബന്ധങ്ങള്‍ തേടുന്ന
 ദുരന്ത ബാല്യങ്ങളുടെ
 കുരുന്നു കണ്ണുകളില്‍
 അച്ഛന്റെ, അമ്മയുടെ
 കുഞ്ഞുപെങ്ങളുടെ
 കബന്ധങ്ങള്‍ കോര്‍ത്ത
 മൂന്നുമുനയുളള ലോഹദണ്ഡ്......!

 നിയതി നിയോഗങ്ങളുടെ
 കാലപ്രവാഹത്തില്‍
 ദൈവനിയോഗത്താല്‍
 നവഗോകുലത്തിലവതരിച്ച
 മാനവ സ്നേഹത്തിന്‍
 അഭിനവ ദൂതന്‍
 ആരോഹണത്തിനൊരുങ്ങി
 തലപ്പാവ് ധരിച്ചെത്തുമ്പോള്‍

 വ്രണിത ബാല്യങ്ങളുടെ
 നെഞ്ചിന്‍ നെരിപ്പോടില്‍
 കനല്‍ക്കാറ്റിലൂതിയുരിക്കിയ
 ചുട്ടുപഴുത്തൊരു ലോഹദണ്ഡ്
 നിനക്കായി ‍കാത്തുവെയ്ക്കും.

 രാജ്യനവീകരണത്തിന്
 കോപ്പുകൂട്ടിയവര്‍ക്ക്
 ബിംബ പീOങ്ങളോരുക്കാനല്ല
 മുന്നീര്‍ക്കുടം പിളര്‍ന്നു
 മുള്‍മുനയില്‍ കോര്‍ത്തെടുത്ത
 മനുഷ്യ ഭ്രൂണത്തിന്‍റെ
 കണക്ക് ചോദിക്കുവാന്‍...
 

1 comment: