Thursday, June 17, 2010

























സത്യത്തിന്റെ വിലാപം

തളം കെട്ടിയ ചുടു ചോരയില്‍ ,
ചിതറിയ മാംസ പുഷ്പങ്ങളില്‍
കണ്ടെടുക്കപ്പെട്ട സത്യം
ക്രൂരവും, വിക്രതവുമായിരുന്നു

ജിഹാദിയുടെ മുഖമില്ലായിരുന്നിട്ടും
പുകള്‍പെറ്റ ജിഹ്വാവര്‍ത്തികള്‍
പിടക്കുന്ന സത്യത്തെ മുഖം കെട്ടി
ചരിത്രത്തിന്റെ കല്ലറയില്‍
പച്ചപ്പട്ടണിയിച്ചു കബറടക്കി.

കൊഴുത്ത തലയുള്ള നുണയുടെ
ചുറ്റികെട്ടലുകളില്‍ നൊന്തു പിടഞ്ഞ്
കല്ലറയില്‍ , ഇരുട്ടിന്റെ വേദനയായി
സത്യം, ഉണര്‍ന്നിരിക്കുന്നിപ്പോഴും !

അന്ത്യ നാളിനപ്പുറം, ഉയിര്‍ത്തെഴുന്നെല്പ്പിന്റെ
കാഹളം കേട്ട് മാലോകരുണരുന്ന
പുണ്യ ദിനത്തില്‍ , ദൈവ സന്നിധിയില്‍
കെട്ടുപാടുകളറുത്ത് ,ദിക്കുകള്‍ ഭേദിച്ച്
സത്യത്തിന്റെ രോദനമുയരും.

"ചുടു നിണമൊഴുക്കി പണം വാരിയ
സാമ്രാജ്യത്വ കഴുകന്മാരെ
ഒടുവില്‍ നിങ്ങളെന്തു നേടി "

1 comment:

  1. സത്യത്തിന്റെ മുഖം വികൃതം തന്നെ.
    പക്ഷെ ഒരു നാള്‍ വരും ... കൊഴുത്ത തലയുള്ള നുണയുടെ ഹൃദയം പിളര്‍ന്ന്....

    ReplyDelete